ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രവാസി വോട്ടവകാശം, മുത്തലാഖ് നിരോധനം അടക്കമുള്ള ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയാകും.ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാകും.
മലയാളിയായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനവും രാജ്യസഭാംഗം ആയതിനു പിന്നാലെ നടക്കുന്ന സമ്മേളനമാണിത്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം മരിച്ച എംപിമാരുടെ വേർപാടിൽ അനുശോചിച്ച് സഭ ഇന്നു പിരിയും.
ജനുവരി അഞ്ചിന് സമ്മേളനം സമാപിക്കും.