കാസർകോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്.
കാസർകോട് കാഞ്ഞങ്ങാട് നടന്ന സിപിഎം ഏരിയാ സമ്മേളനത്തിലാണ് മന്ത്രി വനിതാ നേതാക്കളെ അപമാനിക്കും വിധത്തിൽ രീതിയില്‍ പ്രസംഗിച്ചത്. മുമ്പ് മൂന്നാറിലെ പൊമ്പളൈ ഒരുമൈ സ്ത്രീകൂട്ടായ്മക്ക് എതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു.
മൂന്നാറിലെ പൊമ്പളൈ ഒരുമൈ സ്ത്രീകൂട്ടായ്മയെ അപമാനിച്ചതില്‍ നിന്നും മന്ത്രി പാഠം പഠിച്ചില്ലെന്നും വിഷയത്തില്‍ എംഎം മണിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും കുമ്മനം രാജശേഖരന് പ്രതികരിച്ചു.സംഭവത്തില്‍ ഹിന്ദു ഐക്യവേദി കാസർകോട് എസ്പി ക്ക് പരാതി നല്കി. ദേശീയ വനിതാ കമ്മീഷനും കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.