കൊച്ചി : ദമ്പതികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ബന്ദിക്കളാക്കി കവർച്ച നടത്തി. എറണാകുളം നോര്‍ത്ത് ലിസി ആശുപത്രിക്കു സമീപം ഇന്നു വെളുപ്പിനു നാലുമണിയോടെയായിരുന്നു സംഭവം. നോര്‍ത്ത് പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടില്‍ ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്. നാലംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്ന മോഷണം.
വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ തകര്‍ത്ത് അകത്തു കടന്ന കവർച്ചാസംഘം ഇസ്മയിലിന്റെ ഭാര്യ സൈനബയുടെ വിരല്‍ തിരിച്ചൊടിച്ചു. വൃദ്ധദമ്പതികളും ഇവരുടെ മരുമകളും മാത്രമാണു ഇവിടെ താമസം. ഇവരെ ബന്ദിക്കളാക്കിയ സംഘം രണ്ട് വളയും ഒരു മാലയും അടക്കം അഞ്ച് പവന്റെ സ്വര്‍ണം കവരുകയായിരുന്നു.
മോഷ്ടാക്കളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ഇതര സംസ്ഥാനക്കാരടക്കമുള്ളവരെ സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.