ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിവിപാറ്റ് എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
25 % എങ്കിലും വിവി പാറ്റുകൾ എണ്ണണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.