ന്യൂഡൽഹി: തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജഡ് ജി പിൻമാറി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ ആണ് പിന്മാറിയത്. കേസ് പുതിയ ബഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്യാൻ ആണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം. പിന്മാറിയ കാരണം വ്യക്തമാക്കിയിട്ടില്ല.
ബഞ്ച് മാറാൻ തോമസ് ചാണ്ടിയുടെ അഭിഭാഷകൻ നൽകിയ കത്തിനെതിരെ സിപിഐ അംഗം മുകുന്ദൻ രംഗത്തെത്തി. കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുകുന്ദന്റെ അഭിഭാഷകൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖയ്ക്ക്, ജസ്റ്റിസ് സാപ്രേയുടെ മുൻപിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചായിരുന്നു കത്ത്.