തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന് ഇടതുമുന്നണിയിലേക്ക് വരാൻ തടസമില്ലെന്ന് സിപിഎം. ഇക്കാര്യത്തിൽ വീരേന്ദ്രകുമാർ നിലപാട് വ്യക്തമാക്കിയ ശേഷം തുടർനടപടി കൈക്കൊള്ളും.
കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രിയെയും കോടിയേരിയെയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചുമതലപ്പെടുത്തി.
ജെഡിയു വിട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ പുനരുജ്ജീവിപ്പിക്കാനാണ് വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ നീക്കമെന്നാമ് സൂചന. നിലവില്‍ യുഡിഎഫിലെ ഘടകക്ഷിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രകുമാറിന് സംസ്ഥാനത്തെ സവിശേഷ സാഹചര്യത്തില്‍ ജെഡിയുവിന്റെ ഔദ്യോഗിക നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാനാകില്ല. അതിനാലാണ് ഇടതുമുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.