ന്യൂഡല്‍ഹി:മുത്വലാഖ് ബില്ലിന് കാബിനറ്റിന്റെ അംഗീകാരം.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും.
മുത്വലാഖ് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണെന്നും മുത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് 3 വര്‍ഷം വരെ തടവും മുത്വലാഖ് ചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് ജീവനാംശത്തോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കൂടെ നിര്‍ത്താനും ബില്ലില്‍ വ്യവസ്ഥ ഉണ്ട്.
മുത്വലാഖിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് സര്‍ക്കാര്‍ കരട് ബില്‍ തയ്യാറാക്കിയത്.ഇതിനായി മന്ത്രിതല സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
ഡിസംബര്‍ പത്തിനുളളില്‍ ബില്ലിന്മേല് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാര്‍ അയച്ചു കൊടുത്ത കരട് ബില്ലില്‍ മുത്വലാഖ് ഉപയോഗിക്കുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയാണ് രൂപീകരിച്ചത്.
മുത്വലാഖ് ചൊല്ലുന്നത് രേഖാമൂലമാണെങ്കിലും ഇമെയില്‍, എസ്എംഎസ്, വാട്സ് ആപ്പ് എന്നിങ്ങനെയുളള ഇലക്ട്രേണിക് സന്ദേശളാണെങ്കിലും കുറ്റകരമാകുന്ന വിധത്തിലാണ് ബില്ല് വ്യവസ്ഥ ചെയ്തിരിക്കുന്നത്.