അഹമ്മദാബാദ് : കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ 5000 കോടി രൂപയുടെ മാനനഷ്ടകേസ് റിലയന്‍സ് ഗ്രൂപ്പ് ഫയല്‍ ചെയ്തു.ഗുജറാത്ത് ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനില്‍ അംബാനിയുടെ ഉമസ്ഥതയിലുളള റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് സിംഗ്വിക്കെതിരായ ആരോപണം.
ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഉള്‍പ്പെടെയുളള വന്‍കിട കമ്പനികള്‍ എടുത്ത 1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എഴുതിത്തളളിയെന്ന് സിംഗ്വി നവംബര്‍ 30 ന് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
കൂടാതെ ഈ കമ്പനികള്‍ മൂന്ന് ലക്ഷം കോടി രൂപ ബാങ്കുകളിലേക്കു തിരിച്ചടയ്ക്കാനുണ്ടെന്നും സിംഗ്വി പറഞ്ഞിരുന്നു.ഇതിനെതിരെയാണ് റിലയന്‍സ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.