തിരുവനന്തപുരം:ആണ് കുട്ടികളും പെണ്‍കുട്ടികളും കോളേജില്‍ ഒന്നിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകര്‍.
ആണ്-പെണ് സൗഹൃദത്തേക്കുറിച്ച് കോളേജ് യൂണിയന് സംഘടിപ്പിച്ച സെമിനാറിന് ശേഷം ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ പതിവിന് വിപരീതമായി ഇടകലര്ന്നിരുന്നതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്.ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുതി അപമാനിച്ചതായും പരാതിയുണ്ട്.
ആണ് കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരുന്നാല്‍ പഠിക്കാന്‍ സാധിക്കില്ലെന്നും ഏകാഗ്രത നഷ്ടപ്പെടുമെന്നും ഇത് തുടര്‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നുമാണ് അദ്ധ്യാപകരുടെ നിലപാട് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.അതേസമയം വിദ്യാര്‍ഥികളോട് ആരും ഒന്നിച്ചിരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.