ന്യൂഡല്‍ഹി : ആരുഷി-ഹേമരാജ് ഇരട്ട കൊലപാതകത്തില്‍ ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിട്ടതിനെതിരെ ഹേമരാജിന്റെ ഭാര്യ ഖുംകല ബഞ്ചാഡേ സുപ്രീം കോടതിയില്‍.
തന്റെ ഭര്‍ത്താവ് ഹേംരാജ് കൊല്ലപ്പെട്ടതാണെന്ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തിയിരുന്നു.എന്നാല്‍ അന്വേഷണ ഏജന്‍സിയായ സിബിഐ ഇക്കാര്യം അന്വേഷിക്കാതെ വിട്ടുകളയുകയായിരുന്നു എന്നാണ് ഖുംകല കോടതിയില്‍ പറഞ്ഞത്.
ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും കഴിഞ്ഞ ഒക്ടോബറിനാണ് കോടതി കുറ്റ വിമുക്തരാക്കിയത്.
2008 ലാണ് പതിമൂന്നുകാരിയായ ആരുഷിയെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തൊട്ട് അടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹേമരാജിന്റെ മൃതദേഹവും ടെറസില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും തമ്മിലുളള ബന്ധത്തില്‍ സംശയിച്ച് രാജേഷും നൂപൂറും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തി എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാല്‍ തെളിവുകളുടെ ആഭാവത്തില്‍ അലഹാബാദ് ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു