ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റു.തിരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പളളി രാമചന്ദ്രന് സാക്ഷിപത്രം കൈമാറിയതോടെ രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പാര്‍ട്ടി അദ്ധ്യക്ഷനായി.
ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്താണ് ചടങ്ങ് നടന്നത്.രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ 19 വര്‍ഷം നീണ്ടു നിന്ന സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷ പദവിക്കാണ് വിരമമായിരിക്കുന്നത്.ഗാന്ധി കുടുംബത്തില്‍ നിന്ന് നേരിട്ട് നടക്കുന്ന രണ്ടാമത്തെ അധികാര കൈമാറ്റമാണിത്.
സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.ഇവരെ കൂടാതെ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി,പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
2004 ല്‍ ആണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ലോക്സഭയിലേക്ക് ജയിക്കുന്നത്.2007 ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി.2009 ലും 2014 ലും അമേഠിയില്‍ നിന്ന് വീണ്ടും വിജയിച്ചു.