പാലക്കാട്:ഉത്തരേന്ത്യക്കാരായ മോഷണസംഘം കേരളത്തില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ പോലീസ് ജാഗ്രതാനിര്‍ദേശം നല്കി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന മോഷണങ്ങളില്‍ ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് സാക്ഷികള്‍
പറയുന്നു.ഉത്തരേന്ത്യയില്‍ നിന്ന് ലോറികളിലും മറ്റ് വാഹനങ്ങളിലുമെത്തി കവര്‍ച്ച നടത്തുന്ന സംഘമാണിതെന്നാണ് പോലീസിന്റെ സംശയം.
അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെ സേലം ശീലനായ്ക്കന്‍പട്ടി ബൈപ്പാസില്‍ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ രാജസ്ഥാന് രജിസ്ട്രേഷന് ലോറിയില്‍ നിന്ന് മൂന്ന് പേരെ പിടികൂടിയിരുന്നു.ഏതാണ്ടിതേസമയത്ത് തന്നെ മഹാരാഷ്ട്ര രജിസ്ട്രേഷനുളള കാറില്‍ നിന്ന് പണവും ആയുധവുമായി മൂന്ന് പേര് പിടിയിലായി.
കൂടാതെ കോയമ്പത്തൂരിലെ എ.ടി.എം കൊളളയടിച്ചവരെ പിടികൂടാന്‍ നടത്തിയ വാഹന പരിശോധനക്കിടെ സേലം,നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ടുപേര്‍ പിടിയിലായിരുന്നു.തോക്കുള്‍പ്പെടെയുളള ആയുധങ്ങളും മൂന്ന് കാറുകളും ഒരു ലോറിയും ഇവരില്‍ നിന്ന് പിടികൂടി.വന്‍ കവര്‍ച്ചാസംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് എല്ലാരും.
പോലീസിന് ജാഗ്രത നിര്‍ദേശമുണ്ടെന്നും അതിര്‍ത്തി ജില്ലകള്‍ അത് പാലിക്കുന്നുണ്ടെന്നും പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു