ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം പരാജയപ്പെടുത്തി.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്താനുളള ശ്രമം വിഫലമാക്കിയത്.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഡഹിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.ഇവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് വിവരം എന്നാല്‍ ഇവരെ പാകിസ്ഥാനിലെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.
പാകിസ്ഥാന് ചാരസംഘടനകള്‍ സ്ത്രീകളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് പതിവാണ്.എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സമീപിക്കുന്നത് അപൂര്‍വമാണ്.സ്ത്രീകള്‍ സമീപിച്ചതിന് പിന്നിലെ ചതി മണത്തറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ എന്ത് നടപടി വേണമെന്ന് ഇന്ത്യ തീരുമാനിക്കും.മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.