കണ്ണൂര്‍ : കണ്ണൂരില്‍ ഐഎസ് ബന്ധത്തെ തുടര്‍ന്ന് പിടിയിലായ അഞ്ച് പേര്‍ക്കെതിരെ എന്‍ഐഎ കേസ് എടുത്തു.എന്‍ഐഎ കൊച്ചിയൂണിറ്റാണ് കേസ് എടുത്തത്.ഇവര്‍ക്കെതിരെ യുഎപിഎയിലെ 38,39 വകുപ്പുകള്‍ ചുമത്തി.
പിടിയിലായവരില്‍ എന്‍ വി മിഥിലാജ് തളാപ്പ് സ്വദേശിനിയായ ചിന്മയ കോളേജ് വിദ്യാര്‍ഥിനിയെ ദുബായിലേക്ക് കൊണ്ടു പോകാന്‍ എന്ന വ്യാജേന ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.
ദുബായില്‍ എന്ന വ്യാജേന സിറിയയില്‍ ലൈംഗിക അടിമയായി കൊണ്ടുപോകുന്നതിനാണ് ശ്രമിച്ചത്.മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടിയാണ് മിഥിലാജ്.എന്നാല്‍ അറസ്റ്റിലായതോടെ മിഥിലാജിന്റെ പദ്ധതി തകരുകയായിരുന്നു.
പ്രദേശിക പോലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടും പുറത്ത് വിട്ടില്ല എന്നത് ശ്രദ്ധേയമാണ്.തളിപ്പറമ്പ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.എന്നാല്‍ ഐഎസ് ബന്ധം എന്‍ഐഎ ശരിവച്ചു
കേരളത്തില്‍ നിന്ന് ഭീകര പ്രവത്തനങ്ങള്‍ക്കായി പൈസ ശേഖരിച്ചു.കൂടുതല്‍ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇവര്ക്കെതിരെയുളളത്.