ബിലാസ്പുര്‍ : സഹപ്രവര്‍ത്തകയെ അവിഹിത ബന്ധത്തിന് പ്രേരിപ്പിക്കുകയും അശ്ശീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഛത്തീസ്ഗഢിലെ സ്വകാര്യ കോളേജ് പ്രൊഫസര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രൊഫസര്‍മാരായ സുബിര്‍ സെന്‍,ദുര്‍ഗ ശരണ്‍ എന്നിവര്‍ക്കെതിരെ ബിലാസ്പൂര്‍ പോലീസ് കേസ് എടുത്തത്.
സൈനികന്റെ വിധവയാണ് പ്രൊഫസര്‍മാര്‍ക്കെതിരെ സൈനിക് കല്യാണ്‍ ബോര്‍ഡിന് പരാതി നല്‍കിയത്.സുബിര്‍ സെന്‍,ദുര്‍ഗ ശരണ്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്നും അശ്ശീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവിഹിത ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചു എന്നുമാണ് പരാതി.
തുടര്‍ന്ന് സൈനിക് കല്യാണ്‍ ബോര്‍ഡ് പരാതി പ്രധാനമന്ത്രി ഓഫിസിലേക്ക് അയച്ചു.വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ബിലാസ്പൂര്‍ പോലീസ് കത്ത് അയക്കുകയായിരുന്നു.