ന്യൂയോര്‍ക്ക് : എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികളും അവിടെ ജോലി ചെയ്യുന്നത് വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.അമേരിക്കയുടെ പുതിയ നീക്കം നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.
അമേരിക്കയില്‍ ജോലി ചെയ്യുന്ന 70 ശതമാനം ഇന്ത്യക്കാര്‍ക്കും എച്ച് വണ്‍ ബി വിസയാണ് ഉളളത്.ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ് എച്ച് വണ്‍ ബി വിസയുളളവരുടെയും ഹൈ സ്കില്‍ഡ് വിഭാഗത്തില്‍ പെട്ടവരുടേയും പങ്കാളികള്‍ക്കും അമേരിക്കയില്‍ തൊഴിലെടുക്കുന്നതിന് അനുമതി നല്‍കിയത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം എന്ന് ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.
എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീപുമാനം ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്ന് വിമര്‍ശനം ഉണ്ട്.പങ്കാളികള്‍ക്ക് എളുപ്പത്തില്‍ ജോലി ലഭിക്കാന്‍ അവസരമില്ലെങ്കില്‍ പലരും മറ്റു അവസരങ്ങള്‍ തേടി പോകാനാണ് സാധ്യത.