കൊൽക്കത്ത : ഡോക്ലാമിൽ ഏത് പരിതസ്ഥിതിയേയും നേരിടാൻ തയ്യാറാണെന്ന് ഈസ്റ്റേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ അഭയ് കൃഷ്ണ . എതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതിന് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ലാമിൽ ചൈന പട്ടാളക്കാരെ നിലനിർത്തുന്നതായി റിപ്പോർട്ടുകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായി പ്രതികരിക്കാൻ സൈന്യം പൂർണ സജ്ജമാണ് . ഏത് രീതിയിലുള്ള അതിക്രമത്തിനും കൃത്യമായ മറുപടി നൽകാൻ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളുടേയും സൈനികർ ഡോക്ലാമിൽ മുഖത്തോട് മുഖം നിലയുറപ്പിച്ചിരുന്നു . രണ്ടു മാസം നീണ്ടു നിന്ന സംഘർഷത്തിന് കഴിഞ്ഞ ആഗസ്റ്റ് 28 ഓടെയാണ് അവസാനമായത് . പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തിനു മുന്നെയായിരുന്നു സംഘർഷത്തിന് പരിഹാരമായത് .