ന്യൂഡല്‍ഹി:ഗുജറാത്ത് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്.രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക.പത്ത് മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം.
ഗുജറാത്തില്‍ നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്നു.
ഹിമാചലില്‍ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇവിടെയും ബിജെി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോള്‍ റിപ്പോര്‍ട്ട്.