ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി . പുറത്തു വരുന്ന കണക്കുകൾ പ്രകാരം ബിജെപി കേവല ഭൂരിപക്ഷം പിന്നിടുമെന്ന് ഉറപ്പായി . ബിജെപി കേന്ദ്രങ്ങളിൽ ആഹ്ളാദ പ്രകടനങ്ങൾ ആരംഭിച്ചു.
ജാതി രാഷ്ട്രീയത്തിന്റെ പേരിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരിയ വെല്ലുവിളിയുയർത്താൻ സാധിച്ചെങ്കിലും ഗുജറാത്ത് ജനത വികസനത്തിനൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു. തുടർച്ചയായി ആറാം തവണയാണ് ബിജെപിയെ ഗുജറാത്തി ജനത അധികാരത്തിലേറ്റുന്നത് .ഫലം പുറത്തുവന്ന 182 സീറ്റുകളിൽ 102 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് 78 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു .
ഹിമാചലിൽ ബിജെപിയുടെ ശക്തമായ ആധിപത്യം തന്നെയാണ് കാണുന്നത് . 68 സീറ്റുകളിൽ 43 എണ്ണത്തിൽ ബിജെപി മുന്നിലാണ് . കോൺഗ്രസ് 22 സീറ്റുകളിലും മറ്റുള്ളവർ മൂന്നു സീറ്റുകളിലും മുന്നിലാണ് .