ഷാരൂഖ് ഖാന് സമ്മാനമായി മകന്റെ ഡാൻസ്

ഷാരൂഖ് ഖാന് സമ്മാനമായി മകൻ അബ്രാമിന്റെ തകർപ്പൻ പ്രകടനം. ദിരുഭായ് അംബാനി ഇന്റർനാഷണൽ സ്ക്കൂളിൽ നടന്ന ആഘോഷങ്ങളിലായിരുന്നു അബ്രാമിന്റെ ഡാൻസ്.

മകന്റെ പ്രകടനം കാണാൻ കുടുംബ സമേതമാണ് കിംഗ് ഖാൻ എത്തിയത്.

ഷാരൂഖിന്റെ ചിത്രമായ സ്വദേശിലെ യേ താരാ വൊ താരാ എന്ന ഗാനത്തിനൊത്താണ് അബ്രാൻ ചുവട് വച്ചത്.

സ്വദേശ് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് പതിമൂന്ന് വർഷം തികയുന്ന വേളയിലാണ് അബ്രാമിന്റെ ഡാൻസ് എന്നതാണ് ഷാരൂഖിനെ ഏറെ സന്തോഷിപ്പിച്ചത്.

സ്റ്റേജിൽ അബ്രം ഡാൻസ് ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കാനായി ഷാരൂഖും, ഭാര്യ ഗൗരിയും ,മകൾ സുഹാനയും ഉണ്ടായിരുന്നു.

ഒരു വേള സുഹാനയും ഗാനത്തിനൊത്ത് ചുവടുകൾ വയ്ക്കുന്നുണ്ടായിരുന്നു.

അഭിഷേക് ബച്ചൻ-ഐശ്വര്യ റായി ദമ്പതികളുടെ മകൾ ആരാധ്യയും ഡാൻസുമായി കാണികളുടെ മുന്നിലെത്തിയിരുന്നു.

ആറു വയസ്സുകാരിയായ ആരാധ്യയുടെ ഡാൻസും ആഘോഷങ്ങൾക്കെത്തിയവരുടെ മനം കവർന്നു.

Shares 185
Close