തകർന്നടിഞ്ഞ് ലങ്ക

തോൽവി 93 റൺസിന്

കട്ടക്ക് :  ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വെന്റി 20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം . 93 റൺസിനാണ്  ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത് . വിജയലക്ഷ്യമായ 181 റൺസ് പിന്തുടർന്ന ശ്രീലങ്ക 16 ഓവറിൽ 87 റൺസിന് ആൾ ഔട്ടായി . ഇന്ത്യക്ക് വേണ്ടി ചാഹൽ 4 വിക്കറ്റെടുത്തു. 23 റൺസെടുത്ത ഉപുൽ തരംഗ മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്.

നേരത്തെ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ലോകേഷ് രാഹുലിന്റെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 റൺസെടുത്ത രാഹുലിനെ തിസാര പെരേരയാണ് പുറത്താക്കിയത്. തുടക്കത്തിൽ 17റൺസെടുത്ത നായകൻ രോഹിത് ശർമ്മ പുറത്തായി. പിന്നീട് വന്ന ശ്രേയസ് അയ്യർ രാഹുലിന് മികച്ച പിന്തുണ നൽകി.

അവസാന ഓവറുകളിൽ ധോണിയും മനീഷ് പാണ്ഡെയും ആഞ്ഞടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 180 ൽ എത്തിയത്. ധോണി 39 ഉം പാണ്ഡെ 31 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.ശ്രീലങ്കയ്‌ക്ക് വേണ്ടി മാത്യൂസ്, പെരേര, ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.

Post Your Comments

Close