പ്രണവ് നായകനാകുന്ന ആദിയുടെ ട്രെയിലർ പുറത്തിറങ്ങി

പ്രണവിന്റെ മാതാപിതാക്കളായി വേഷമിട്ടിരിക്കുന്നത് സിദ്ദിഖും ലെനയുമാണ്

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദിയുടെ ട്രെയിലർ പുറത്തിറങ്ങി. ജീത്തു ജോസഫാണ് താരപുത്രൻ ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ. ജീത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ ആദിത്യ മോഹൻ എന്ന കഥാപാത്രമായെത്തുന്ന പ്രണവിന്റെ മാതാപിതാക്കളായി വേഷമിട്ടിരിക്കുന്നത് സിദ്ദിഖും ലെനയുമാണ്. ഇവരെക്കൂടാതെ അനുശ്രീ, അതിഥി രവി, ജഗ്പതി ബാബു, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, നോബി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ആദിയുടെ ചിത്രീകരണം നടന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Shares 967

Post Your Comments

Close