ജനീവ: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ തിരിച്ചടി. യുഎസിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ പാസ്സാക്കി. 9 ന് എതിരെ 128 വോട്ടുകൾക്കായിരുന്നു പ്രമേയം പാസാക്കിയത്.
ഇന്ത്യയും അമേരിക്കയ്ക്കെതിരായ പ്രമേയത്തെ പിന്തുണച്ചു. 35 അംഗ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അമേരിക്കയുടെയും ഇസ്രയേലിന്റേയും കടുത്ത എതിർപ്പിനെ മറികടന്നാണ് പ്രമേയം പാസാക്കിയത്.