പാരിസ്:’മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യത്തെ കളിയാക്കി ‘മെയ്ക് ഔര്‍ പ്ലാനറ്റ് ഗ്രേറ്റ് എഗെയ്ന്’ എന്ന ഹാഷ്ടാഗുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ആഗോളതാപനത്തിനെതിരെയുളള പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ മുന്നില്‍ നിന്ന് നയിക്കുമെന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് ഇത്തരമൊരു ഹാഷ് ടാഗുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ 2040 ഓടെ രാജ്യത്ത് പൂര്‍ണമായും പെട്രോളിയം-പ്രകൃതിവാതക ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.ഇത് സംബന്ധിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗീകരിച്ചു.
കൂടാതെ യുഎന്നിന്റെ പദ്ധതികളില്‍ നിന്ന് യുഎസ് പിന്‍വലിച്ച ധനസഹായ പിന്തുണയ്ക്ക് പകരമായി ഫ്രാന്‍സ് അത്ര തന്നെ പണം നല്‍കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.