തത്തയെ പിടിച്ചു കൊടുത്താൽ 10000 രൂപ

അലഹബാദ് : ഒരു തത്തയെ പിടിച്ചു കൊടുത്താൽ 10000 രൂപ സമ്മാനം.ഞെട്ടണ്ട സത്യമാണ്.ഉത്തർ പ്രദേശിലെ ഫത്തേപൂർ ടൗണിലെ കോർപ്പറേഷൻ ജീവനക്കാരനാണ് തന്റെ അരുമയായ വളർത്തു തത്തക്കായി ഇത്തരമൊരു പരസ്യം നൽകിയത്.

ഡൽഹിയിൽ നിന്നും 50000 രൂപ നൽകിയാണ് ദിനേഷ ബാബു കോംഗോ തത്തയെ വാങ്ങിയത്.തത്തയുടെ ആഹാരചിലവുകൾക്കായി മാത്രം ദിവസം 1000 രൂപയിലേറെ ചിലവുണ്ടത്രേ.

നവംബർ 25 മുതലാണ് തത്തയെ കാണാതെ പോയത്.ആഹാരം നൽകുന്നതിനിടെയിലാണ് തത്ത പറന്നു പോയത്.പിന്നീടുള്ള ദിവസങ്ങളിൽ തത്തക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു.ഫലമുണ്ടാകാത്തതിനെ തുടർന്നാണ് ദിനേഷ് ബാബു ഇത്തരത്തിലൊരു പരസ്യം നൽകിയത്.

എന്തായാലും ഉടമയുടെ പണം നഷ്ടപ്പെടാൻ ഇടവരാതെ 26 ദിവസങ്ങൾക്ക് ശേഷം തത്ത തിരികെയെത്തി . തൊട്ടടുത്ത വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ഒടുവിൽ തത്തയെ കണ്ടെത്തിയത്.

Shares 301

Post Your Comments

Close