ടി20: ഇന്ത്യയ്ക്ക് പരമ്പര 

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും ഇന്ത്യയ്ക്ക് വമ്പന്‍ ജയം.88 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നില്‍ വെച്ചത്.രോഹിത് ശര്‍മ്മ 48 പന്തില്‍ നിന്ന് നേടിയ 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗസിന് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ നിരയില്‍ കുശാല്‍ പെരേര 37 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു.

ഉപുല്‍ തരംഗ 29 പന്തില്‍ നിന്ന് 47 റണ്‍സും ഡിക്‌വാല 19 പന്തില്‍ നിന്ന് 25 റണ്‍സുമെടുത്തു.ശേഷിച്ച ആറ് ബാറ്റ്‌സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി.

Shares 934

Post Your Comments

Close