മാഡ്രിഡ്: മാഡ്രിഡില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ദീര്‍ഘദൂര ട്രെയിന്‍ ഇടിച്ചു കയറി 41 പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്
അല്ക് ല ഡി ഹെനറസ് സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്.എന്നാല്‍ എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല.
ലോക്കോപൈലറ്റിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാള്‍ മദ്യപിച്ചിരുന്നില്ല എന്ന് പരിശോധനയില്‍ വ്യക്തമായി.അപകടത്തെ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അപകട സമയത്ത് ട്രെയിനിനുളളില്‍ യാത്രക്കാരില്‍ കൂടുതല്‍ പേരും എഴുന്നേറ്റ് നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം ഇത് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുന്നതിന് ഇടയാക്കി എന്നാണ് റിപ്പോര്‍ട്ട്.