ഇസ്ലാമാബാദ്:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന് ലഷ്കര്‍ ഇ ത്വയ്ബയുടെ പ്രത്യേക സുരക്ഷ സേനയെന്ന് റിപ്പോര്‍ട്ട്.
ലാഹോറിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ സേനാംഗങ്ങള്‍ സയീദിനൊപ്പം ഉണ്ടാകും.ആധുനിക തോക്കുകളും വിദഗ്ധരെയുമുള്പ്പെടുത്തിയാണ് സേനയെ സജ്ജീകരിച്ചരിക്കുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന് മാദ്ധ്യമങ്ങള്‍ ഗുജ്രന്‍ വാലയില്‍ സായുധ സംഘത്തോടൊപ്പം സയീദ് പോകുന്ന ചിത്രം പുറത്ത് വിട്ടിരുന്നു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഈയിടെയാണ് പാകിസ്ഥാന് കോടതി ഹാഫിസ് സയീദിനെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ ജമാഅത്ത്ദ്ദുവ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.മില്ലി മുസ്ലീം ലീഗ് എന്ന പേരിലായിരിക്കും മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്.