ഫോര്‍ബ്സ് മാസികയുടെ സിനിമ,സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുളള 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലും യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും.
സല്മാന് ഖാനാണ് പട്ടികയില്‍ ഒന്നാമത്.രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്.പ്രിയങ്ക ചോപ്ര,ദീപിക പദുകോണ്‍, പി.വി സിന്ധു, ആലിയ ഭട്ട് എന്നിവരും ആദ്യ 25 പേരില്‍ ഉണ്ട്.
ക്രിക്കറ്റ് താരങ്ങളില്‍ വീരാട് കോഹ്ലിയാണ് മുന്‍പന്തിയില്‍.സച്ചിന് തെന്‍ഡുല്‍ക്കര്‍ അഞ്ചാമതാണ്.
73 ആണ് മോഹന്‍ ലാലിന്റെ സ്ഥാനം.ദുല്‍ഖര്‍ സല്മാന് 79-ാം സ്ഥാനത്താണ്.