റിയാദ് : നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രീ – കമ്മീഷൻ പരിശീലനത്തിനായി സൗദി കേഡറ്റുകൾ ഇന്ത്യയിലേക്ക് . കമ്മീഷൻ ചെയ്യുന്നതിനു മുൻപുള്ള പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിൽ എത്തുന്നത്. ഈ മാസം അവസാനത്തോടെയാണ് പരിശീലനം ആരംഭിക്കുക.
ഇതാദ്യമായാണ് സൗദിയിൽ നിന്നുള്ള സൈനിക കേഡറ്റുകൾ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനെത്തുന്നത് . കേഡറ്റുകളെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു.