തുടര്‍ച്ചയായ പത്താം ജയം: വിജേന്ദറിന് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

ജയ്പൂര്‍:പ്രഫഷണല്‍ ബോക്‌സിങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന് തുടര്‍ച്ചയായ പത്താം ജയം.

സൂപ്പര്‍ മിഡില്‍വെയ്റ്റ് മത്സരത്തില്‍ ആഫ്രിക്കന്‍ ചാംമ്പ്യന്‍ ഘാനയുടെ ഏണസ്റ്റ് അമൂസുവിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ തുടര്‍ച്ചയായ പത്താം വിജയം നേടിയത്.

പത്ത് റൗണ്ടുകള്‍ നീണ്ട  പോരാട്ടത്തിനൊടുവിലാണ് ഏണസ്റ്റിനെ വിജേന്ദര്‍ സിങ് മറികടന്നത്.ഇതോടെ ഡബ്ലിയുബിഒ ഓറിയന്റല്‍ ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ വിജേന്ദര്‍ നിലനിര്‍ത്തി.

25 മത്സരങ്ങളില്‍ നിന്ന് 21 നോക്കൗട്ടുകളുള്‍പ്പെടെ 23 ജയമാണ് അമുസുവിനുളളത്.ഏറെ വിജയങ്ങള്‍ അവകാശപ്പെടാനുളള അമുസുവിനെ തോല്‍പ്പിച്ചത് വിജേന്ദറിന്റെ വിജയത്തിന് തിളക്കമേറ്റുന്നു

Post Your Comments

Close