ബെയ്ജിങ്: ഉത്തരകൊറിയ്ക്ക് മേല്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം യുദ്ധം വിളിച്ചുവരുത്തുന്നതിന് സമാനമാണെന്ന് ഉത്തരകൊറിയ.
തങ്ങളുടെ വളര്‍ച്ചയില്‍ ഭയന്നാണ് യുഎന്നിന്റെ നടപടിയെന്നും ഉത്തരകൊറിയയെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
ഉത്തരകൊറിയയിലേക്കുളള എണ്ണകയറ്റുമതി വിലക്കി ഐക്യരാഷ്ട്രസഭ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.യുഎസിന്റെ പ്രമേയത്തെ ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.
മാത്രമല്ല വിദേശത്ത് ജോലിചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ എല്ലാരാജ്യങ്ങളും 2019-ഓടെ തിരിച്ചയക്കണമെന്നും ഉപരോധത്തില്‍ ഉണ്ട്.
എണ്ണകയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പദ്ധതികളെ സാരമായി ബാധിക്കും.ഉത്തരകൊറിയയിലേക്ക് 75 ശതമാനം എണ്ണകയറ്റി അയക്കുന്നത് ചൈനയാണ്.കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ചൈനീസ് പ്രസിഡന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്