ആരാധകരെ കാണാന്‍ ദളപതി എത്തുന്നു

ആരാധകരെ കാണാന്‍ തമിഴകത്തിന്റെ ദളപതി എത്തുന്നു.ഡിസംബര്‍ 26 ന് തുടങ്ങുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പരിപാടിയുടെ ഭാഗമായാണ്  ആരാധകരെ കാണാന്‍ രജനികാന്ത് എത്തുന്നത്.26 ന് തുടങ്ങുന്ന പരിപാടി പുതുവര്‍ഷം വരെ നീണ്ടു നില്‍ക്കും.

20 ജില്ലകളില്‍ നിന്നുളള ആരാധകര്‍ക്ക്  സൂപ്പര്‍ സ്റ്റാറിനെ കാണാനും ചിത്രങ്ങള്‍ എടുക്കാനും ഇതോടെ അവസരമൊരുങ്ങും.

എന്നാല്‍ ഫാന്‍സ് അസോസിയേഷനില്‍ അംഗമായവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉളളവര്‍ക്കും മാത്രമേ ഇതിന് സാധിക്കു എന്ന് സംഘാടകര്‍ അറിയിച്ചു.

അതേസമയം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.ഈ മാസം 31 ന് ഇത് സംബന്ധിച്ച് രജനികാന്ത് പ്രഖ്യാപനം നടത്തുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രജനീകാന്തുമായി പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെളളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തമിലരുവി മണിയന്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ഇരുവരും ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടത്തിയത്.ഇതുമായി ബന്ധപ്പെട്ടാണ് രജനികാന്ത് ആരാധകരെ കാണുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

Shares 541

Post Your Comments

Close