വിജയ തിളക്കത്തിൽ ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

മുംബൈ : ടി20 പരമ്പര നേടിയ ഇന്ത്യൻ ടീമിന് ഈ ക്രിസ്മസ് ആഘോഷത്തിന്റെ രാവായിരുന്നു.സാന്റാ ക്ലോസ്സിന്റെ വേഷമണിഞ്ഞാണ് വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിജയമാഘോഷിച്ചത്.

ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, മൂന്നാം ജയം നേടി വൈറ്റ് വാഷോടെയാണ് പരമ്പര അവസാനിപ്പിച്ചത്

കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ ഇന്ത്യൻ മധ്യനിരയുടെ വിക്കറ്റുകൾ വീഴ്‌ത്തി ശ്രീലങ്ക സമ്മർദതന്ത്രം പയറ്റിയെങ്കിലും ധോണിയും ദിനേഷ് കാർത്തിക്കും ചേർന്ന് ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.

136 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നാലു പന്ത് ബാക്കി നിൽക്കെയാണ് വിജയം തൊട്ടത്.

Shares 980

Post Your Comments

Close