തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന് കേസില്‍ നടന് ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനിടെ ഫഹദ് പൂര്‍ണമായി കുറ്റസമ്മതം നടത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ആള് ജാമ്യത്തിലും 50,000 രൂപ ബോണ്ടിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
വാഹന രജിസ്ട്രേഷന് സംബന്ധിച്ച കാര്യങ്ങള്‍ മറ്റുളളവരാണ് നോക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്യലില്‍ പറഞ്ഞു.കൂടാതെ എത്ര രൂപ വേണമെങ്കിലും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു..
വഞ്ചന കുറ്റം,വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഫഹദ് ഫാസിലിനെതിരെ ചുമത്തിയിരിക്കുന്നത്.എന്നാല്‍ ഫഹദ് ഫാസില്‍ മറ്റൊരു വാഹനം കൂടി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.നിലവിലുളള കേസിനൊപ്പം ഇതും കൂടി ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.