ലാഹോര്‍:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്ഥാനില്‍ മിലി മുസ്ലീം ലീഗിന്റെ പാര്‍ട്ടി ഓഫീസ് തുറന്നു.
ഞായറാഴ്ചയാണ് ഹാഫിസ് സയീദ് ഓഫീസ് തുറന്നതെന്നാണ് റിപ്പോര്‍ട്ട്.മാത്രമല്ല ലാഹോറിലെ നാഷണല്‍ അസംബ്ലി മണ്ഡലമായ എന്‍ എ 120 യിലെ വിവിധ സ്ഥലങ്ങളിലും ഹാഫിസ് സയീദ് സന്ദര്‍ശനം നടത്തിയതായും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിലി മിസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതിനെ ഒക്ടോബറില്‍ പാകിസ്ഥാന്റെ തെരഞ്ഞെടുപ്പ് കമ്മീഷന് തളളിയിരുന്നു.എന്നാല്‍ ഇതിനെതിരെ ഹാഫിസ് സയീദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഈയിടെയാണ് പാകിസ്ഥാന് കോടതി ഹാഫിസ് സയീദിനെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.