കോഴിക്കോട് : മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബാസ് നഖ്വി. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ക്ക് ഇന്ത്യയിലെ മുസ്ളീംങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ലാ എന്നും മുക്താര്‍ അബാസ് നഖ്വി കോഴിക്കോട് പറഞ്ഞു.
ഐ.എസ് ലഷ്കര്‍ ഇ ത്വയ്ബ പോലുള്ള ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് അക്ഷീണം പ്രയത്നിച്ചിട്ടും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഇന്ത്യയിലെ മുസ്ലീംങ്ങളുടെ രാജ്യസ്നേഹവും കേന്ദ്ര സര്‍ക്കാറിന്റെ ജാഗ്രതയുമാണ് അതിനു കാരണം. രാജ്യത്ത് മുസ്ലീംങ്ങള്‍ സുരക്ഷിതരാണ്.ന്യൂനപക്ഷങ്ങളടക്കമുളള എല്ലാ വിഭാഗങ്ങളുടേയും സംരക്ഷണം സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിലനിര്‍ത്താനുള്ള ഭരണ കൂടത്തിന്റെ കടമ കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിട്ടില്ലെന്നും മൂന്നുതവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് സംഭവിക്കവുന്ന സ്വാഭാവിക ക്ഷീണം മാത്രമാണിതെന്നും വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പിയോട് അയിത്തമില്ല. ബി.ജെ.പിയോട് അടുക്കുന്നതും അകലുന്നതും മറ്റൊരു രാഷ്ട്രീയമാണെന്നും അദ്ദേഹം കോഴിക്കോട് വ്യകതമാക്കി.