ബലൂചിസ്ഥാന്റെ വിമോചനം ആവശ്യപ്പെട്ട് അമേരിക്കയിലും പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക്:ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന വംശഹത്യകള്‍ക്കെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തം.

ന്യൂയോര്‍ക്കിലെ നൂറോളം ടാക്‌സി കാറുകളില്‍ ബലൂചിസ്ഥാന്‍ വിമോചനം ആവശ്യപ്പെട്ട് കൊണ്ടുളള പരസ്യം ചെയ്താണ് വിമോചന വാദികള്‍ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.ടാക്‌സി കാറുകള്‍ക്ക് പുറമേ ചരക്കുകള്‍ കൊണ്ടു പോകുന്ന ചെറുവാഹനങ്ങളിലും ഇത്തരത്തില്‍ പരസ്യം പതിപ്പിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശവും പരസ്യങ്ങള്‍ക്ക് പിന്നില്‍ ഉണ്ട്.

ബ്രിട്ടന്‍ സ്വിറ്റ്‌സര്‍ലന്റ് ലണ്ടന്‍ ജനീവ എന്നീവടങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്‍ നടത്തിയിരുന്നു.

Shares 902

Post Your Comments

Close