തിരുവനന്തപുരം:ഓഖി ദുരന്തം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സന്ദര്‍ശനം. തിരുവനന്തപുരത്ത് പൂന്തുറയിലായിരുന്നു സംഘം ആദ്യമെത്തിയത്.
സംഘം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദുരന്തനിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്
മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം,കൊല്ലം എറണാകുളം,തൃശൂര്‍ ,ആലപ്പുഴ കോഴിക്കോട്, മലപ്പുറം ജില്ലകളാണ് സന്ദര്‍ശിക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് എത്തിയ ആദ്യ സംഘം റവന്യൂ വകുപ്പ് സെക്രട്ടറി പി എച്ച് കുര്യന്, ജില്ലാ കളക്ടര്‍ കെ വാസുകി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് പുന്തുറയില്‍ എത്തിയ സംഘം ഇടവക പ്രതിനിധികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീരപ്രദേശവും മത്സ്യത്തൊഴിലാളികളുടെ വീടുകളും സംഘം സന്ദര്‍ശിച്ചു..