പുതുവത്സരത്തില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം

മൊഗദിഷു:ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നിശാക്ലബ്,മാര്‍ക്കറ്റ്,പളളികള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഐഎസ് ഭീകരന്‍ പുറത്ത് വിട്ടു.

സൊമാലിയയില്‍ നിന്നുമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.വടക്കന്‍ സൊമാലിയയിലെ ഗ്രാമീണ മേഖലയില്‍ നിലവില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം ഉണ്ട്.

അല്‍ ഷബാബ് ഭീകര സംഘടനയില്‍ പെട്ടവരാണ് ഇതില്‍ ഭൂരിഭാഗവും.ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും എത്തുന്ന ഭീകരര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞാഴ്ച സോമാലിയയിലെ പുന്റ്‌ലാന്‍ഡ് മേഖലയില്‍ ഭീകരര്‍ക്കെതിരെ യുഎസ് ഡ്രോണ്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Shares 266

Post Your Comments

Close