കൊച്ചി:കുടുംബച്ചുമതലയുടെ പേരില്‍ തൊഴില്‍ ഇടങ്ങളില്‍ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി.
ഒഴിവാക്കാനാവാത്ത കുടുംബച്ചുമതല, അത് സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റായിരുന്ന കെ.ടി മിനിയ്ക്ക് സ്ഥലംമാറ്റവും അവധിയും നിഷേധിക്കുകയും ഉടുവില്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെ അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച ഹൈകോടതി ജോലിയില്‍ നിന്ന് മിനിയെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്.
ഒഴിവാക്കാനാവാത്ത കുടുംബച്ചുമലയാണെന്ന് തൊഴിലുടമയ്ക്ക് ബോധ്യപ്പെട്ടാല്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുളളവ പരിഗണിക്കണം എന്ന് കോടതി പറഞ്ഞു.കുടുംബച്ചുമതലയെന്നത് ശിശുപരിപാലനം,പ്രായമായ മാതാപിതാക്കളെ നോക്കല്‍,അപകടം തുടങ്ങി പലതുമാകാം എന്ന് കോടതി വ്യക്തമാക്കി.
നമ്മുടെ രാഷ്ട്രം സാംസ്കാരികമായും പരമ്പരാഗതമായും കുടുംബത്തിന് വലിയ മൂല്യം നല്‍കുന്നതാണ്.അത് തുടരണം.മാതൃത്വമാണ് സംസ്കാരങ്ങളുടെ മാതാവെന്നും ഹൈക്കോടതി പറഞ്ഞു
അതുകൊണ്ട് തന്നെ സ്ഥാപനത്തിന് സാമ്പത്തിക ബാധ്യത വര്ധിക്കുമെന്നതുള്പ്പെടെയുളള കാരണം പറഞ്ഞ് അത് നിഷേധിക്കുന്നത് ശരിയല്ല എന്നും കോടതി ചുണ്ടിക്കാട്ടി.