കൊച്ചി:സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.വടാക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്.
കൊച്ചി സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കല്‍,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.പാര്വതിക്കെരിരെ അപകീര്‍ത്തികരമായ ഫെസ്ബക്ക് പോസ്റ്റ് ഇട്ടവരുടെ വിവരവും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
ഇവരുടെ ഐപി വിലാസം ഫെയ്സ് ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ സിഐ സിബി ടോം പറഞ്ഞു.
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് പാര്‍വതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്