കണ്ണൂര്‍: മംഗല്യപ്പല്ലക്ക് ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന് യു.സി.റോഷന് (55) അന്തരിച്ചു. മംഗലാപുരം ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു.
ഭീഷ്മാചാര്യ , വാത്സല്യം , നാളെ എങ്കകല്യാണം (തമിഴ്) എന്നീ ചിത്രങ്ങളില്‍ , സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മറ്റു നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും നിരവധി തമിഴ് മലയാളം ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്കു പയ്യാമ്പലത്ത് നടക്കും.