കൈറോക്ക്: ഈജിപ്റ്റിൽ തലസ്ഥാന നഗരമായ കൈറോക്ക് സമീപം ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു.
അജ്ഞാതന് പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.
സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.