ഹാഫീസ് സയീദും പലസ്തീന്‍ സ്ഥാനപതിയും ഒരേ വേദിയില്‍;പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ തലവനുമായ ഹാഫീസ് സയീദുമായി പലസ്തീന്‍ സഥാനപതി വേദിപങ്കിട്ട സംഭവത്തില്‍ പലസ്തീനെ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ.

റാവല്‍പിണ്ടിയില്‍ ഒരു റാലിയിലാണ് പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലി ഹാഫീസ് സയീദുമായി വേദി പങ്കിട്ടത്.

ഇന്ത്യാ വിരുദ്ധ സംഘടനയായ ഡിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലും മതസംഘടനകളും നാല്‍പതോളം രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.

ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകന്‍ അബ്ബാസി മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.

ഇന്ത്യ അതി ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Post Your Comments

Close