കാലിഫോര്‍ണിയയില്‍ വെടിവെയ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്:അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുളള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെയ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം വെളളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കി എന്നുമാണ് പോലീസ് അറിയിച്ചത്.

വെടിവെയ്പില്‍ ഒരു സുരക്ഷ ജീവനക്കാരനും കൊല്ലപ്പെട്ടു.ജോലി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത് എന്നാണ് സൂചന.

Post Your Comments

Close