രഞ്ജി ട്രോഫി; വിദർഭയ്ക്ക് കന്നിക്കിരീടം

ഡൽഹിയെ ഒൻപത് വിക്കറ്റിന് തകർത്താണ് വിദർഭ കിരീടം ചൂടിയത്

ഇൻഡോർ: രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്. കരുത്തരായ ഡൽഹിയെ ഒൻപത് വിക്കറ്റിന് തകർത്താണ് വിദർഭ കിരീടം ചൂടിയത്. ആദ്യമായാണ് വിദർഭ രഞ്‍ജി ട്രോഫി ചാമ്പ്യന്മാരാകുന്നത്.

ആദ്യ ഇന്നിംഗ്സിൽ 252 റൺസിന്‍റെ ലീഡ് വഴങ്ങിയ ഡൽഹി രണ്ടാം ഇന്നിംഗ്സിൽ 280ന് പുറത്തായി. നാല് വിക്കറ്റ് വീഴ്‍ത്തിയ അക്ഷയ് വഖേര, മൂന്ന് വിക്കറ്റെടുത്ത ആദിത്യ സർവാതേ എന്നിവരുടെ ബൗളിംഗ് മികവാണ് വിദർഭയ്ക്ക് തുണയായത്.

29 റൺസ് വിജയലക്ഷ്യം 1 വിക്കറ്റ് നഷ്‍ടത്തിൽ വിദർഭ മറികടന്നു. ഹാട്രിക് അടക്കം രണ്ട് ഇന്നിംഗ്‍സുകളിലായി എട്ട് വിക്കറ്റുകൾ വീഴ്‍ത്തി ഡൽഹി ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച രജനീഷ് ഗുർബാനിയാണ് കളിയിലെ താരം.

Shares 176

Post Your Comments

Close