ന്യൂയോർക്ക് : പാകിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .പാകിസ്ഥാന് നൽകിയ 25.5 കോടി ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നിർത്തലാക്കിയത്. 15 വർഷം കൊണ്ട് പാകിസ്ഥാന് അമേരിക്ക നൽകി വന്ന 33 ബില്ല്യന്‍ ഡോളർ വിഡ്ഢിത്തരമെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് .
പാകിസ്ഥാന് ഇത്രയും തുക നൽകിയതിന് പകരം അവർ തന്നത് വഞ്ചന മാത്രമാണ് . പാകിസ്ഥാന് കളളം പറയുകയാണ് . അവർ ഭീകരർക്ക് സുരക്ഷിത താവളമാണ് നൽകുന്നത് . പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ അമേരിക്ക ലക്ഷ്യമിടുന്ന ഭീകരർക്കും പാകിസ്ഥാന് സുരക്ഷിത താവളം നൽകുകയും ഒപ്പം അവരെ അവിടെ താമസിപ്പിക്കാനുളള സഹായം നൽകുകയും ചെയ്യുന്നു എന്നും ട്രംപ് ആരോപിക്കുന്നു .
പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്ന നടപടി തുടരേണ്ട എന്നാണ് ട്രംപിന്റെ ട്വീറ്റ് അവസാനിക്കുന്നത് .യുഎസ് നൽകി വരുന്ന സാമ്പത്തിക സഹായം പാകിസ്ഥാന് തീവ്രവാദ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന വാർത്ത പുറത്ത് വന്നതോടെയാണ് ട്രംപ് നയം വ്യക്തമാക്കിയത് .