പ്രമുഖ വീഡിയോ കാൾ ആപ്പായ സ്കൈപ്പിന് യു എ ഇ യിൽ നിരോധനം.

ദുബായ് : മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളുടെ പ്രിയപ്പെട്ട വീഡിയോ കോൾ ആപ്പായ സ്കൈപ്പ് യു എ ഇ യിൽ നിരോധിച്ചു. അംഗീകൃതമല്ലാത്ത വോയ്പ് കോൾ സേവനങ്ങൾ ലഭ്യമാക്കിയതിനാലാണ് നടപടിയെന്ന് ടെലിക്കോം സേവന ദാതാക്കളായ ഇത്തിസലാത്തും, ഡുവും അറിയിച്ചു.

നിയമവിധേയമല്ലാത്ത വോയ്പ് സേവനങ്ങൾക്ക് യു എ ഇ യിൽ വിലക്കുണ്ട്. എന്നാൽ, ഇത്തിസലാത്തും, ഡുവും അംഗീകരിച്ച വോയ്പ് കോളുകൾ സാധ്യമാകുന്ന ആപ്പുകൾ ലഭ്യമാണ്, നിശ്ചിത തുക നൽകി അതുവഴിയുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. സ്കൈപ് കോളുകൾ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്നാണ് ഇത്തിസലാത്തും, ഡുവും വിശദീകരണം നൽകിയത്.

Post Your Comments

Close