ശ്രീനഗര്‍:വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടത് ജന്മദിനത്തില്.
ഹെഡ് കോണ്‍സ്റ്റബിള്‍ ആര്.പി ഹസ്രയാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച സാംബാ സെക്ടറിലെ രാജ് പുരയിലായിരുന്നു വെടിവെയ്പ് ഉണ്ടായത്.
വെടിവെയ്പ്പില്‍ പരിക്കേറ്റ ഹസ്രയെ സാംബ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ഹസ്ര കഴിഞ്ഞ 27 വര്‍ഷമായി ബിഎസ്എഫില്‍ ജോലിചെയ്യുകയായിരുന്നു.